PalakkadLatest NewsKeralaNattuvarthaNewsCrime

വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവം: അര്‍ജുന്‍ ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവത്തിൽ അര്‍ജുന്‍ ആയങ്കി പിടിയില്‍. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിൽ പുനെയില്‍ നിന്നാണ് പൊലീസ് അര്‍ജുനെ അറസ്റ്റ് ചെയ്തത്. 75 പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് കവര്‍ച്ചചെയ്യപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. കേസില്‍ നേരത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button