KeralaNattuvarthaLatest NewsNewsIndia

ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് വില്‍ക്കുന്നതിന് നിരോധനവുമായി കന്നുകാലി സംരക്ഷണ ബില്‍

രേഖകളില്ലാതെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും

അസം: ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ട് അസം നിയമസഭയില്‍ പുതിയ കന്നുകാലി സംരക്ഷണ ബില്‍. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിൽ ബീഫ് വില്‍ക്കുന്നതും കശാപ്പും നിരോധിക്കും. രേഖകളില്ലാതെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതും നിയമവിരുദ്ധമാകും.

അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. അഞ്ച് കിലോമീറ്റർ പരിധിയെന്ന നിയമം പ്രാവര്‍ത്തികമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദെബാബ്രത സായ്ക്യ പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും എവിടെയും ക്ഷേത്രം പണികഴിപ്പിക്കാമെന്നും ഈ സാഹചര്യത്തില്‍ അതിന് ചുറ്റുമുള്ള കന്നുകാലി വില്‍പന കേന്ദ്രങ്ങള്‍ പൊളിച്ച്‌ മാറ്റേണ്ടി വരുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബില്ല് ഇസ്ലാം മതവിശ്വാസികളെ പാര്‍ശ്വവത്കരിക്കാനുള്ളതാണെന്നും പശു സംരക്ഷണത്തിന് വേണ്ടിയുള്ളതല്ലെന്നും എഐയുഡിഎഫ് നേതാവ് അമിനുല്‍ ഇസ്ലാം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button