Latest NewsKeralaNews

ജയില്‍ ജീവനക്കാരെ ആക്രമിച്ച് തടവുപുള്ളികള്‍ രക്ഷപ്പെട്ടു: അന്വേഷണം ആരംഭിച്ച്‌ പോലീസ്

ഗോഹട്ടി: ജയില്‍ ജീവനക്കാരെ ആക്രമിച്ച് തടവുപുള്ളികള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ഏഴ് തടവുപുള്ളികളാണ് രക്ഷപ്പെട്ടത്. അരുണാചല്‍ പ്രദേശിലെ ഈസ്റ്റ് സിയാംഗ് ജില്ലയിലാണ് സംഭവം.

Also Read: അനധികൃത നിര്‍മാണം: സിറോ മലബാര്‍ സഭയുടെ പളളി പൊളിച്ചുനീക്കി ഡൽഹി ഭരണകൂടം, ക്രിസ്ത്യൻ വിരുദ്ധതയെന്ന് സഭ

അഭിജിത് ഗൊഗോയ്, ടാരോ ഹമാം, കലോം അപാംഗ്, താലും പാന്‍യിംഗ്, സുബാഷ് മൊണ്ടാല്‍, രാജാ തായേംഗ്, ഡാനി ഗാംലിന എന്നിവരാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം അത്താഴത്തിനായി സെല്ലുകള്‍ തുറന്നപ്പോഴാണ് പ്രതികള്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ച് കടന്നുകളഞ്ഞത്.

അഞ്ച് സുരക്ഷാ ജീവനക്കാരെ ആക്രമിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവരെല്ലാം ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നതെന്നും ഇവരെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button