Latest NewsNewsInternational

കട്ടിലിനടിയില്‍ താമസിക്കുന്നത് 18 പാമ്പുകൾ : വീട്ടുകാര്‍ ഞെട്ടലിൽ

മുറിയിലെത്തിയ മാക്സ് പരിശോധിച്ചപ്പോള്‍ കണ്ടത് കട്ടിലിനടിയില്‍ പതുങ്ങിയിരിക്കുന്ന പതിനെട്ടോളം പാമ്പുകളെയായിരുന്നു.

ജോര്‍ജിയ: കട്ടിലിനടിയിൽ 18 പാമ്പുകൾ. വീട്ടുകാർ ഞെട്ടലിൽ. ജോര്‍ജിയയിലെ കുടുംബത്തിലാണ് സംഭവം. ട്രിഷ് വില്‍ഷര്‍ എന്ന യുവതിയുടെ കിടപ്പു മുറിയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാമ്പിന്റെ കൂട്ടത്തെ കണ്ടെത്തിയത്. ആദ്യം ഒരു പാമ്പ് തറയിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. തൊട്ടുപിന്നാലെ മറ്റൊരു പാമ്ബിനെയും കണ്ടതോടെ പേടിച്ച്‌ ഇവര്‍ ഭര്‍ത്താവ് മാക്സിനെ വിവരമറിയിച്ചു.

read also: യുവമോര്‍ച്ചയെ ശക്തിപ്പെടുത്തി ബിജെപി : 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ തോല്‍ക്കില്ലെന്നുറപ്പിച്ച് ദേശീയ പാര്‍ട്ടി

മുറിയിലെത്തിയ മാക്സ് പരിശോധിച്ചപ്പോള്‍ കണ്ടത് കട്ടിലിനടിയില്‍ പതുങ്ങിയിരിക്കുന്ന പതിനെട്ടോളം പാമ്പുകളെയായിരുന്നു. ആദ്യം ഭയന്നെങ്കിലും വിഷമില്ലാത്തയിനം ഗാര്‍ട്ടര്‍ പാമ്ബുകളാണെന്ന് മനസിലായതോടെ ഇവയെ പിടിച്ച്‌ ലിനന്‍ ബാഗിലാക്കി ആളൊഴിഞ്ഞ് പ്രദേശത്ത് കൊണ്ടുപോയി തുറന്നുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button