Latest NewsNewsIndia

യുവമോര്‍ച്ചയെ ശക്തിപ്പെടുത്തി ബിജെപി : 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ തോല്‍ക്കില്ലെന്നുറപ്പിച്ച് ദേശീയ പാര്‍ട്ടി

ന്യൂഡല്‍ഹി : എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഒരൊറ്റ ലക്ഷ്യം 2024 ലോക്സഭ തിരഞ്ഞെടുപ്പാണ്. ഇതിന്റെ ഭാഗമായി ബി.ജെ.പിയും തങ്ങളുടെ പാര്‍ട്ടിയെ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ സംഘടനപരമായ മാറ്റങ്ങള്‍ക്കാണ് ഇപ്പോള്‍ പാര്‍ട്ടികള്‍ മുന്‍തൂക്കം നല്‍കുന്നത്. ബിജെപി തങ്ങളുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also :  2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ മറികടക്കാൻ കോണ്‍ഗ്രസ് ആയുധമാക്കുന്നത് പ്രശാന്ത് കിഷോറിനെ

യുവ മോര്‍ച്ചയുടെ ദേശീയ ഭാരവാഹികളുടെ പുതിയ പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കി. തേജിന്ദര്‍ പാല്‍ സിംഗ് ബഗ്ഗയെ യുവമോര്‍ച്ചയുടെ രാഷ്ട്രീയ മന്ത്രി പദവിയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ബിജെപി. ഇതോടൊപ്പം ദേശീയ ഉപാധ്യക്ഷന്‍ അടക്കമുള്ള പദവികളിലേക്ക് നിരവധി യുവാക്കളെയാണ് ഇപ്പോള്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. പട്ടിക ഇങ്ങനെ,

അനൂപ് കുമാര്‍ സാഹ (പശ്ചിമ ബംഗാള്‍), മധുകേശ്വര്‍ ദേശായി (മഹാരാഷ്ട്ര), മനീഷ് സിംഗ് (ബീഹാര്‍), അര്‍പിത അപരജിത ബാര്‍ജെന (ഒഡീഷ), രാം സത്പുട്ട് (മഹാരാഷ്ട്ര), അഭിനവ് പ്രകാശ് (ഉത്തര്‍പ്രദേശ്), നേഹ ജോഷി (ഉത്തരാഖണ്ഡ്) എന്നിവരാണ് ദേശീയ ഉപാധ്യക്ഷരായി തിരഞ്ഞെടുത്തിരിക്കുന്നത്.

ട്രഷററായി സായി പ്രസാദ് (തെലങ്കാന), ഓഫീസ് ഇന്‍ ചാര്‍ജായി വിനീത് ത്യാഗി (ദില്ലി) എന്നിവര്‍ക്ക് ചുമതലയേറ്റു, അമന്‍ദീപ് സിങ്ങിന് (ചണ്ഡിഗഢ്) മാധ്യമ വിഭാഗം ചുമതലയും കപില്‍ പര്‍മാറിന് (ഹിമാചല്‍ പ്രദേശ്) സോഷ്യല്‍ മീഡിയയുടെ ചുമതലയും വരുണ്‍ ജാവേരിക്ക് (ഗുജറാത്ത്) നയത്തിന്റെയും ഗവേഷണത്തിന്റെയും ഉത്തരവാദിത്തം നല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button