Latest NewsNewsIndia

ഐ ടി ആക്ട് 66 എ പ്രകാരം കേസെടുക്കരുത്: പുതിയ നിർദ്ദേശവുമായി കേന്ദ്രം

പൊലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും കേന്ദ്രം

ന്യൂഡൽഹി : ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ 3 വർഷം വരെ തടവ് ലഭിക്കുന്നതായിരുന്നു 66 A നിയമം.

ജനാധിപത്യ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരും ആണെന്ന് ചൂണ്ടികാട്ടി സുപ്രീം കോടതി ഈ നിയമം റദ്ദാക്കുകയായിരുന്നു. എന്നാൽ ഇപ്പോഴും റദ്ദ് ചെയ്ത ഈ നിയമത്തിന്റെ പേരിൽ അറസ്റ്റുകൾ നടക്കുന്നുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ സുപ്രീം കോടതി രൂക്ഷ വിമർശനമുയർത്തി. അതിനു പിന്നാലെയാണ് ഐ ടി ആക്ട് 66 എ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചത്.

read also: ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ പാലിച്ചില്ല: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി ആർബിഐ

പൊലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button