Latest NewsKeralaNews

വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: വളർത്തു മൃഗങ്ങൾക്കും കന്നുകാലികൾക്കും ഉടമകൾ ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ലൈസൻസ് എടുക്കണമെന്ന് വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടൻ നോട്ടീസിറക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച നിർദേശം സർക്കാർ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read Also: ആറായിരം അടി ഉയരമുള്ള മലയുടെ മുകളില്‍ ഊഞ്ഞാലാട്ടം: യുവതികള്‍ താഴേക്ക് വീണു

തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ ബ്രൂണോ എന്ന വളർത്തുനായയെ അടിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. സംസ്ഥാനത്തെ മൃഗക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ ജംബോ സമിതി വേണ്ടെന്നും കോടതി നിർദ്ദേശിക്കുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ പാലിച്ചില്ല: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി ആർബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button