Latest NewsNewsIndia

വനിതാ ഡോക്ടറുടെ കിടപ്പുമുറിയിലും ശുചിമുറിയിലും ഒളിക്യാമറ സ്ഥാപിച്ച ന്യൂറോളജിസ്റ്റ് അറസ്റ്റില്‍

കഴിഞ്ഞ ആഴ്ചയാണ് കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം യുവതി ശ്രദ്ധിക്കുന്നത്

പൂനെ : വനിതാ ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ ഘടിപ്പിച്ച നാഡീരോഗ വിദഗ്ധന്‍ പിടിയില്‍. പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് പിടിയിലായത്.

കഴിഞ്ഞ ആഴ്ചയാണ് കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം യുവതി ശ്രദ്ധിക്കുന്നത്. റൂമിലെ ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് യുവതിക്ക് സംശയം തോന്നിയത്. ഇലക്ട്രീഷ്യനെ വിളിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Read Also  :  വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ: ആരോഗ്യ മന്ത്രി

ബള്‍ബിനുള്ളിലായിരുന്നു ഒളിക്യാമറ ഘടിപ്പിച്ചിരുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്വന്തമായി ക്ലിനിക്കും നിരവധി ആശുപത്രികളിലെ കണ്‍സള്‍ട്ടന്‍റ് കൂടിയാണ് അറസ്റ്റിലായ ഇയാൾ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button