KeralaLatest NewsNews

ഇത് കേരളം ആണ്, വിരട്ടാൻ നോക്കരുത്: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

ധിക്കാരം നിറഞ്ഞ ആ വെല്ലുവിളി കേരളത്തിൽ വിലപ്പോകില്ല.

തിരുവനന്തപുരം: വ്യാപാരികളെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രം​ഗത്ത്. മനസ്സിലാക്കി കളിച്ചാൽ മതി എന്ന പ്രസ്താവന വെല്ലുവിളിയാണെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘വ്യാപാരികളോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടേത്. ധിക്കാരം നിറഞ്ഞ ആ വെല്ലുവിളി കേരളത്തിൽ വിലപ്പോകില്ല. മനുഷ്യർ കടക്കെണിയിൽ നിൽക്കുമ്പോൾ വിരട്ടാൻ നോക്കരുത്. ഇത് കേരളം ആണ്’- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ല.

തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button