Latest NewsKeralaNews

മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം: മന്ത്രിമാർക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഴുവൻ ഒഴിവുകളും പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രിമാർക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ഇതുസംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് മന്ത്രിമാർ നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ഇന്ന് രാത്രി ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കണം, നേരത്തെ ജീവിച്ചതുപോലെ ജീവിക്കാന്‍ സൗകര്യം ഒരുക്കണം: കോടതി

സീനിയോറിറ്റി തർക്കം, കോടതി കേസുകൾ എന്നിവ കാരണം പ്രമോഷൻ നടത്താൻ തടസ്സമുള്ള കേസുകളിൽ പ്രമോഷൻ തസ്തികകൾ പിഎസ്‌സിയ്ക്ക് റിപ്പോർട്ട് ചെയ്യേണ്ട തസ്തികകളിലേക്ക് ഡീ കേഡർ ചെയ്യാൻ നിലവിൽ ഉത്തരവുണ്ട്.

വേക്കൻസികൾ ഉണ്ടാകുന്ന മുറക്ക് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ കർശനമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന വകുപ്പ് മേധാവികൾക്കും നിയമന അധികാരികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും.

Read Also: കുതിരാൻ തുരങ്കത്തിൽ വെള്ളിയാഴ്ച്ച സുരക്ഷാ ട്രയൽ റൺ: സ്ഥിതിഗതികൾ വിലയിരുത്തി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button