Latest NewsKeralaNews

പെരുന്നാളിന് മുമ്പ് ഇളവുകൾ?: ലോക്ക് ഡൗൺ ഇളവുകൾ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല

വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ട പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന കാര്യം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല. നാളെ ചേരുന്ന അവലോകനയോഗത്തിലായിരിക്കും വിഷയം ചർച്ചയാകുക. പെരുന്നാളിന് മുമ്പ് കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം പരമാവധി കൊവിഡ് രോഗ ബാധിതരെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് നടത്തുന്ന കൂട്ട പരിശോധന യജ്ഞം പരമാവധി ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ട പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരും ഇന്നും നാളെയും (ജൂലൈ 15, 16) നടക്കുന്ന ഊര്‍ജിത പരിശോധനാ യജ്ഞത്തില്‍ പങ്കെടുത്ത് പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

Read Also: കടകള്‍ തുറക്കാനുളള തീരുമാനത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി, പിന്‍മാറ്റത്തിന് പിന്നില്‍ ഇക്കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button