Latest NewsKeralaNews

കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ല: ആകെയുള്ളത് മാസ്ക് മാത്രമാണെന്ന് ഹൈക്കോടതി

കോവിഡ് സാഹചര്യത്തില്‍ വസ്ത്ര വില്‍പന ശാലകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് വിപണിയെ സാരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാര്‍ കോടതിയെ സമീപിച്ചത്.

കൊച്ചി: സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല, ആകെയുള്ളത് മാസ്ക് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. വസ്ത്ര വില്‍പ്പനശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കോവിഡ് സാഹചര്യത്തില്‍ വസ്ത്ര വില്‍പന ശാലകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് വിപണിയെ സാരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാര്‍ കോടതിയെ സമീപിച്ചത്. ഹർജിയില്‍ അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

Read Also: അമലക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അറിയാമെന്ന് കസ്റ്റംസ്: ഡയറിയില്‍ നിന്നും കണ്ടെടുത്തത് നിര്‍ണായക തെളിവുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button