CricketLatest NewsNewsSports

ഇഷാൻ സഞ്ജുവിനേക്കാൾ മുകളിൽ: മഞ്ജരേക്കർ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറാക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. ബാറ്റിംഗിലെ സ്ഥിരത അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഇഷാൻ സഞ്ജുവിനേക്കാൾ മുകളിലാണെന്ന് മഞ്ജരേക്കർ പറഞ്ഞു. കഴിഞ്ഞ കുറച്ചു സീസണുകളിലായി മികച്ച ഫോമിലാണ് ഇഷാൻ കിഷനെന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

‘വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കു എന്റെ ചോയ്സ് ഇഷാനാണ്. ബാറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇഷാനെ തിരഞ്ഞെടുത്തത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ്ങിന് അത്ര പ്രാധാന്യമില്ല. സഞ്ജു ഫോമിലാണെങ്കിൽ അദ്ദേഹത്തിനൊപ്പമെത്താവുന്ന ഒരു ബാറ്റ്സ്മാൻ പോലുമില്ല. പക്ഷെ ബാറ്റിംഗിലെ സ്ഥിരത വിലയിരുത്തുമ്പോൾ ഇഷാൻ സഞ്ജുവിന് മുകളിലാണ്’ മഞ്ജരേക്കർ പറഞ്ഞു.

Read Also:- പുതിയ കരാറില്ല: അടുത്ത സീസണിൽ ക്ലബ് വിടുമെന്ന് എംബാപ്പെ

എന്നാൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് വി വി എസ് ലക്ഷ്മൺ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഏകദിനത്തിൽ ഇനിയും അരങ്ങേറിയിട്ടില്ലാത്ത സഞ്ജുവിന് ലങ്കയ്ക്കെതിരെ ഇതിനു അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button