KeralaLatest News

BREAKING- ‘മലപോലെ വന്നത് എലിപോലെ ആയി’ കൊടകര കേസില്‍ ബി ജെ പി നേതാക്കള്‍ പ്രതികളല്ല

ഇവരെ പ്രതി ചേര്‍ക്കുന്നതിന് വേണ്ട ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി നേതാക്കളാരും പ്രതികളാകില്ല. ഇത് ഒരു മോഷണക്കേസ് മാത്രമായി കണ്ട് അന്വേഷണ സംഘം 24ന് ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റമത്രം സമര്‍പ്പിക്കും. കേസില്‍ 22 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് 19 ബി ജെ പി നേതാക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരില്‍ ആരേയും പ്രതികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരെ പ്രതി ചേര്‍ക്കുന്നതിന് വേണ്ട ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷികളാക്കണമെന്ന കാര്യത്തിലും തീരുമാനമായില്ല . മോഷണം പോയ പണം മുഴുവന്‍ കണ്ടെത്തുക എന്നത് ദുഷ്‌ക്കരമെന്ന് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നതായാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ രണ്ടരക്കോടി പ്രതികള്‍ ധൂര്‍ത്തടിച്ചതിനാല്‍ വീണ്ടെടുക്കാന്‍ കഴിയില്ല എന്നാണു അന്വേഷണ സംഘത്തിന്റെ പുതിയ വാദം.

പണത്തിന്റെ ഉറവിടം ഏതെന്ന് കണ്ടെത്തുന്നതിന് കേന്ദ്ര ഏജന്‍സിയായ ഇ ഡി അന്വേഷിക്കണമെന്നും കുറ്റപത്രം ശിപാര്‍ശ ചെയ്‌തേക്കും. എന്നാല്‍ പ്രതികളുമായി ബി ജെ പി നേതാക്കള്‍ക്ക് അടുത്ത സൗഹൃദമുണ്ടെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button