CinemaLatest NewsNewsIndiaBollywoodEntertainment

പ്രശസ്ത ബോളിവുഡ് നടി സുരേഖ അന്തരിച്ചു

മുംബൈ : പ്രശസ്ത ബോളിവുഡ് നടി സുരേഖ സിക്രി (75 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു.

Read Also : വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളോട് കൂടിയ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും 

1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് സുരേഖ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.

ഹിന്ദി നാടകങ്ങളിൽ നൽകിയ സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭർത്താവ്. പ്രശസ്ത നടൻ നസിറുദ്ദീൻ ഷായുടെ മുൻഭാര്യ മനാരാ സിക്രി സഹോദരിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button