KeralaLatest NewsNews

കുഞ്ഞ് മുഹമ്മദിന് കോടി പുണ്യത്തിന്റെ മരുന്ന് കിട്ടി: മുഹമ്മദിന്റെ കഥ പറഞ്ഞ മുസാഫിറിന്​ വരയാദരം

കൊച്ചി: അപൂർവരോഗം ബാധിച്ച കണ്ണൂർ സ്വദേശി മുഹമ്മദിനായി മലയാളികളാകെ കൈകോർത്ത് 18 കോടി സമാഹരിച്ച വാർത്ത മലയാളികൾ സന്തോഷത്തോടെയാണ് കേട്ടത്. കുഞ്ഞ് മുഹമ്മദിന്റെ ദയനീയാവസ്ഥ ലോകത്തിന്​ മുന്നിൽ അവതരിപ്പിച്ച മുസാഫിറിന്​ വരയിലൂടെ ആദരം. ഉസ്മാൻ ഇരുമ്പുഴി നേതൃത്വം നൽകുന്ന കാർട്ടൂൺ ക്ലബ്ബ്‌ ഓഫ്‌ കേരള ആണ് മുസാഫിറിന് ആദരമൊരുക്കിയിരിക്കുന്നത്.

എസ്‌.എം.എ എന്ന അപൂർവ്വരോഗം ബാധിച്ച്​ ചികിത്സക്ക്​ സോൾജെൻസ്മ മരുന്നിനായി 18 കോടി രൂപയായിരുന്നു മുഹമ്മദിന് വേണ്ടിയിരുന്നത്. ​ ലോകമെങ്ങുമുള്ള മലയാളികൾ ഒന്നിച്ച് ഒരേമനസോടെ നിന്നപ്പോൾ മുഹമ്മദിന്റെ ബാങ്ക്​ അക്കൗണ്ടിൽ മുഴുവൻ പണവും ലഭിച്ചു. ലോകത്തെ ഏറ്റവും വില കൂടിയ ആ മരുന്നിന്‌ വേണ്ടിയുള്ള പരിശ്രമങ്ങൾ ഒന്നും ഫലം കാണാതെ വന്നപ്പോഴാണ് ജനകീയ കമ്മറ്റി രൂപീകരിച്ച് നാട്ടുകാരനും റേഡിയോ അവതാരകനുമായ മുസാഫിർ മുഹമ്മദിന്റെ കഥ മലയാളികളോട് പറഞ്ഞത്.

Also Read:അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തതായി പരാതി: ടി സീരീസ് മേധാവിക്കെതിരെ കേസ്

മുസാഫിറിന്റെ വീഡിയോ പുറത്തുവന്നതു മുതൽ അക്കൗണ്ടിലേക്ക് പണമെത്തി തുടങ്ങി. ഒരാഴ്ചക്കകമാണ്‌ 18 കോടി പിരിഞ്ഞു കിട്ടിയത്‌. അതിലൂടെ പുതുജീവിതത്തിലേക്കുള്ള ചികിത്​സയിലാണ്​ ഒന്നര വയസ്സുകാരൻ മുഹമ്മദ്​. കണ്ണൂർ റെഡ്​ എഫ്​.എമ്മിലെ റേഡിയോ അവതാരകനായ മുസാഫിർ അറിയപ്പെടുന്ന കാരിക്കേച്ചറിസ്​റ്റും കാർട്ടൂൺ ക്ലബ്ബ്‌ ഓഫ്‌ കേരളയിലെ അംഗവുമാണ്‌. മുസാഫിറിന്റെ കാരിക്കേച്ചറുകൾ പ്രദർശിപ്പിച്ച ബ്ലോഗ് ഉത്‌ഘാടനം ചെയ്ത് പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര.

സഗീർ,രജീന്ദ്രകുമാർ ,ബഷീർ കിഴിശ്ശേരി,സിഗ്നി, മധൂസ്, ജയരാജ് TG, നൗഷാദ് വെള്ളലശ്ശേരി ,Dr.റൗഫ് വണ്ടൂർ ,നിഷാന്ത് ഷാ, ഹരീഷ് മോഹൻ., Dr.സുനിൽ മുത്തേടം ,ഹസ്സൻ കൊട്ടേപ്പറമ്പിൽ, പ്രിൻസ്, പഴവീട് ശ്രീ, റെജി സെബാസ്റ്റ്യൻ, ജീസ് p പോൾ, ഷാനവാസ്‌ മുടിക്കൽ, ബിപിൻ, ജോഷി ജോസ് , വിനു നായർ, ബുഖാരി ധർമ്ഗിരി, ജിൻസൺ, വൈശാഖ്, ബാലചന്ദ്രൻ ഇടുക്കി തുടങ്ങി കേരളത്തിലെ പ്രഗൽഭരായ കാർട്ടൂണിസ്​റ്റുകൾ മുസാഫിറിന്റെ കാരിക്കേച്ചറുകൾ തീർത്തു. 25 യോളം ചിത്രങ്ങളാണുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button