KeralaLatest NewsNews

എ സമ്പത്തിന് പുതിയ പദവി നൽകി സിപിഎം

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും സമ്പത്ത് പരാജയപ്പെട്ടിരുന്നു.

തിരുവനന്തപുരം : മുന്‍ എംപി എ സമ്പത്തിനെ പുതിയ പദവി നൽകി സിപിഎം. ദേവസ്വം-പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് സമ്പത്തിനെ സിപിഎം നിയമിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും സമ്പത്ത് പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ സമ്പത്തിനെ ഡല്‍ഹിയിലെ കേരളത്തിലെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിരുന്നു.

59 കാരനായ സമ്പത്ത് മൂന്നു തവണ ലോക്‌സഭ അംഗമായി ഇരിന്നിട്ടുണ്ട്. 1996, 2009,2014 കാലഘട്ടങ്ങളിലാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button