Latest NewsKeralaNews

എറണാകുളം ജില്ലയില്‍ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി : നിരവധി വീടുകളില്‍ വെള്ളം കയറി

കൊച്ചി : എറണാകുളം ജില്ലയില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കളമശേരി കൂനംതൈയ്യില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കോതമംഗലത്ത് വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. കളമശേരി കൂനംതയ്യില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു. താഴത്തെ നില പൂര്‍ണമായും നിലം പൊത്തുകയും രണ്ടാംനില തൊട്ടടുത്ത വീടിന് മുകളിലേക്ക് ചരിയുകയുമായിരുന്നു. സംഭവ സമയം വീട്ടുടമസ്ഥനായ ഹംസയുടെ ഭാര്യയും മകളും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Read Also : കൊവിഡിന് ശേഷം നാശം വിതച്ച് പ്രളയം, ഇന്റര്‍നെറ്റും വൈദ്യുതിയും നിലച്ചു : നിരവധി പേരെ കാണാനില്ല

വീടിന്റെ താഴത്തെ നിലയില്‍ താമസിച്ചിരുന്ന വാടകക്കാര്‍ കഴിഞ്ഞ ദിവസമാണ് ഒഴിഞ്ഞുപോയത്. ജില്ലയിലെ മലയോര പ്രദേശങ്ങളായ കിഴക്കന്‍ മേഖലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കോതമംഗലത്ത് വിവിധ പ്രദേശങ്ങളില്‍ വെളളം കയറി.

മണികണ്ഠന്‍ചാല്‍ പാലവും കുടമുണ്ടപ്പാലവും വെളളത്തിനടിയിലായി. കോതമംഗലം ടൗണിലെ തങ്കളം, റോട്ടറി ഭവന്‍, സമീപത്തെ വീടുകളും സ്ഥാപനങ്ങളുമെല്ലാം വെളളത്തില്‍ മുങ്ങി. പ്രദേശത്ത് വ്യാപകമായ കൃഷിനാശവും ഉണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button