KeralaLatest NewsNews

കരിപ്പൂർ സ്വർണ്ണക്കടത്ത്: മുഖ്യകണ്ണി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ. മുഖ്യ പ്രതിയായ സജിമോൻ, ഉൾപ്പെടെ രണ്ടു പേരാണ് പിടിയിലായത്. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്തു കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് കരിപ്പൂർ സ്വദേശിയായ സജിമോൻ. കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വറാണ് പോലീസ് അറസ്റ്റ് ചെയ്ത മറ്റൊരു പ്രതി.

Read Also: മാസ്‌ക് ഉപയോഗം കുറഞ്ഞത് വരാനിരിക്കുന്ന അപകട സൂചനയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കവർച്ചാസംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത് താനാണെന്ന് സജിമോൻ പോലീസിനോട് വെളിപ്പെടുത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘങ്ങൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സജിമോൻ നിരവധി തവണ കൊടുവള്ളി താമരശ്ശേരി സ്വർണ്ണക്കടത്ത് മാഫിയക്ക് വേണ്ടി കാരിയർമാരെ എയർപോർട്ടിന് പുറത്തെത്തിക്കുകയും റസീവർമാരെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശരീരത്തിൽ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണ്ണം ലോഡ്ജുകളിലേയും മറ്റും ബാത്ത് റൂമുകളിൽ സൗകര്യമൊരുക്കി റസീവർമാർക്ക് കൈമാറും. ചിലപ്പോൾ റസീവർമാർക്ക് എത്താൻ വൈകിയാൽ ഇയാൾ തന്നെ സ്വർണം കൈവശംവെച്ച് എത്തുമ്പോൾ കൈമാറുകയാണ് ചെയ്യാറ്. ഇയാൾ വിശ്വസ്തനായ ഏജന്റായാണ് പ്രവർത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി.

Read Also: വൻതോതിൽ കയ്യേറ്റവും അനധികൃത നിർമ്മാണവും! രേഖകൾ ഇല്ലാത്ത കയ്യേറ്റത്തിനെതിരെ കർശന നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം

വിമാനത്താവളത്തിന് ഉള്ളിൽ നിന്ന് ഉദ്യോഗസ്ഥതലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്നും ഓഫീസർമാരുമായി ഇടപാടുകൾ നടക്കാറുണ്ടെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button