KeralaLatest NewsNews

സ്വപ്‌ന സുരേഷിന് രാജ്യത്തിനകത്തും പുറത്തും ബന്ധങ്ങള്‍, ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി എന്‍.ഐ.എ . സ്വപ്നക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം മറിയ്ക്കുന്ന ഇടപാടായിരുന്നു സ്വപ്നയുടേതെന്നും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പണമുണ്ടാക്കുക എന്നതായിരുന്നു സ്വപ്നയുടെ മുഖ്യ ലക്ഷ്യം. കളളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും രാജ്യ സുരക്ഷയ്ക്കും തന്നെ ഭീഷണിയാണ്. ഇത് തീവ്രവാദ പ്രവര്‍ത്തനം തന്നെയാണെന്നും എന്‍.ഐ.എ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Read Also : മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കൊടകര കുഴൽപ്പണ കേസ് അട്ടിമറിക്കാൻ: ആരോപണവുമായി കെ സുധാകരൻ

167 കിലോയുടെ സ്വര്‍ണക്കടത്താണ് നടത്തിയത്. ദുബായ്ക്ക് പുറമെ സൗദി, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് കള്ളക്കടത്ത് നടത്താനും സ്വപ്ന പദ്ധതിയിട്ടു. ഇന്ത്യയുടെ സാമ്ബത്തിക സുരക്ഷയെ തകിടം മറിയ്ക്കുന്ന ഇടപാടായിരുന്നു സ്വപ്നയുടേതെന്നും എന്‍.ഐ.എ സത്യവാങ്മൂലത്തില്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button