KeralaLatest NewsNews

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും പുനരാരംഭിക്കുന്നു: നിർദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും പുനരാരംഭിക്കുന്നു. ജൂലൈ 19 തിങ്കളാഴ്ച മുതലാണ് ഡ്രൈവിംഗ് ടെസ്റ്റുകളും, പരിശീലനവും പുനരാരംഭിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കോവിഡ് നിർദേശങ്ങൾ
പാലിച്ചു വേണം ടെസ്റ്റും പരിശീലനവും നടത്താനെന്നും മന്ത്രി പറഞ്ഞു.

പരിശീലന വാഹനത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ ഉണ്ടായിരിക്കുവാന്‍ പാടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Read  Also  :  കിട്ടിയ മിക്ക ചെക്കുകളും മടങ്ങി, അയൺ ഗേളെന്ന വിളി മാറി ഇപ്പോൾ നടുവൊടിഞ്ഞ കുട്ടിയെന്നാണ് വിളിക്കുന്നത്: ഇത് പുതിയ ഹനാൻ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നിലവില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും നടത്തുന്നതിന് അനുവാദം നല്‍കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button