KeralaLatest NewsNewsIndia

ലക്ഷദ്വീപ് മലിനമാക്കരുത്, ദ്വീപിലുള്ളവർ ശാന്തരും ക്ഷമാശീലരും: അവർക്കൊപ്പം നിൽക്കണമെന്ന് ഹനാൻ

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപുകാർ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹനാൻ. ദ്വീപിലെ ജനങ്ങൾക്കൊപ്പം ചേർന്നു നിൽക്കേണ്ട സമയമാണ് ഇതെന്ന് ഹനാൻ വ്യക്തമാക്കുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഹനാൻ ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിച്ചത്. ‘ശാന്തരും ക്ഷമാശീലരുമായ ജനതയാണ് അവിടെ. ലക്ഷദ്വീപ് മലിനമാക്കരുത്. നമ്മൾ അവർക്കൊപ്പം ചേർന്നു നിൽക്കേണ്ട സമയമാണ്’, ഹനാൻ പറയുന്നു.

Also Read:മനുഷ്യ ജീവനാണ് പ്രധാനം: എല്ലാവരും നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് എ വിജയരാഘവന്‍

ബുദ്ധിമുട്ടേറിയ ജീവിതത്തിനോടൊപ്പം മീൻ കച്ചവടം ചെയ്ത് ശ്രദ്ധേയാകർഷിച്ച ഹനാനെ സർക്കാർ ഏറ്റെടുത്തിരുന്നു. അപകടത്തിന് ശേഷം നടുവിന് അതിയായ വേദനയുണ്ടെന്നും അതിനാൽ ദിവസവും പുലർച്ചെ മാർക്കറ്റിൽ പോയി മീനെടുക്കാൻ ബുദ്ധിമുട്ടാണെന്നും ഹനാൻ പറയുന്നു. ഹനാന്റെ ജീവിതം വൈറലായ സമയത്ത് നിരവധി ആളുകൾ വാഗ്ദാനവുമായി രംഗത്ത് വന്നിരുന്നു. ഇത്തരത്തിൽ കിട്ടിയ മിക്ക ചെക്കുകളും മടങ്ങിയെന്ന് തുറന്നു പറയുകയാണ് ഹനാൻ. പ്രളയസമയമത്ത് ഒന്നര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയിരുന്നുവെന്നും ഹനാൻ പറയുന്നു.

നിലവിൽ ഹനാൻ ബി.എ. മ്യൂസിക് ചെയ്യുന്നു. ബി.എസ്.സി കെമിസ്ട്രി പൂർത്തിയാക്കിയശേഷമാണ് സംഗീതത്തിലേക്ക് തിരിഞ്ഞത്. ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെച്ച് ഉടൻ ഒരു വിവാഹം തനിക്ക് ഉണ്ടാകില്ലെന്നും ഹനാൻ പറയുന്നു. ‘കുടുംബത്തെ നയിക്കുന്ന പടയാളിയാണ് ഭാര്യ. എല്ലാം കൊണ്ടും സ്ട്രോങ് ആയിരിക്കേണ്ടവൾ. നല്ല ആലോചനകൾ നിരവധി വരുന്നുണ്ട്. വിദ്യാഭ്യാസം ഉള്ളവർക്കാണ് പ്രാധാന്യം നൽകുന്നത്’- ഹനാൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button