Latest NewsNewsGulf

കുവൈത്തില്‍ 12 ലക്ഷം മയക്കുമരുന്ന്​ ഗുളികകളുമായി ഒരാള്‍ പിടിയില്‍

പ്രതിയെ നിയമ നടപടികള്‍ക്കായി മയക്കുമരുന്ന്​ വിരുദ്ധ വിഭാഗത്തിന്​ കൈമാറി.

കുവൈത്ത്​ സിറ്റി: രാജ്യത്ത് 12 ലക്ഷം മയക്കുമരുന്ന്​ ഗുളികകളുമായി ഒരാള്‍ പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ്​ മുബാറക്​ അല്‍ കബീറില്‍ താമസിക്കുന്ന 47കാരനായ കുവൈത്ത്​ പൗരൻ​ പിടിയിലായത്​. 20 ലക്ഷം ദീനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്.

Read Also: സ്വപ്‌ന സുരേഷിന് രാജ്യത്തിനകത്തും പുറത്തും ബന്ധങ്ങള്‍, ജാമ്യം നല്‍കരുതെന്ന് എന്‍ഐഎ

പ്രതിയെ നിയമ നടപടികള്‍ക്കായി മയക്കുമരുന്ന്​ വിരുദ്ധ വിഭാഗത്തിന്​ കൈമാറി. മയക്കുമരുന്ന്​ ഗുളികകൾ വിദേശത്തുനിന്ന് എത്തിച്ച്‌​ വീട്ടില്‍ സൂക്ഷിച്ച്‌​ ആവശ്യക്കാര്‍ക്ക്​ നല്‍കി വരുകയായിരുന്നു. തുടർന്നാണ് പോലീസ് നിർണായക നീക്കത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button