Latest NewsKeralaNews

റോഡിൽ നമസ്‌കരിച്ച് പ്രതിഷേധിച്ചു: കണ്ണൂരിൽ 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂര്‍: കോവിഡ് നിയന്ത്രണങ്ങളിൽ ആരാധനാലയങ്ങള്‍ക്ക് കൂടുതൽ ഇളവ് നൽകണമെന്ന ആവശ്യവുമായി വിശ്വാസികൾ. ഇളവുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്ത പ്രതിഷേധവുമായി ഇവർ രംഗത്തെത്തി. റോഡില്‍ നമസ്‌കരിച്ച് പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. 25 പേര്‍ക്കെതിരേയാണ് കൂത്തുപറമ്പ് പോലിസ് കേസെടുത്തത്.

കണ്ണൂർ കൂത്തുപറമ്പിലാണ് വ്യത്യസ്ത രീതിയിൽ പ്രതിഷേധവുമായി ആളുകൾ രംഗത്ത് വന്നത്. പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് കൂടുതല്‍ പേരെ അനുവദിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കൂത്തുപറമ്പിനടുത്ത് കിണവക്കല്‍ മഹല്ല് നിവാസികളുടെ നേതൃത്വത്തില്‍ ഏതാനും വിശ്വാസികള്‍ റോഡില്‍ നമസ്‌കരിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവർക്കെതിരെയും പ്രതിഷേധത്തിന് നേതൃത്വം നൽകിയവർക്കെതിരെയും പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button