KeralaLatest NewsEntertainment

മാലിക് ഇഷ്ടപ്പെട്ടു, ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം ഫഹദിനെക്കാൾ മികച്ചത്: ശ്രീജിത്ത് പണിക്കർ

'വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക.'

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം മാലിക് സിനിമയാണ്. സിനിമയെ കുറിച്ച് വിമർശനങ്ങളും അഭിനന്ദനങ്ങളും ഉണ്ടാവുന്നുണ്ട്. ഫഹദ് ഫാസിലിന്റെ മികച്ച അഭിനയമാണെന്നു സോഷ്യൽ മീഡിയ പറയുമ്പോൾ നടി നിമിഷ സജയൻ പതിവുപോലെ തന്നെ ഭാവാഭിനയം ആണെന്നാണ് ചിലരുടെ പക്ഷം. ഇതിൽ രസകരമായ പോസ്റ്റുമായാണ് ശ്രീജിത്ത് പണിക്കർ എത്തിയത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

‘മാലിക്’ ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.

NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button