ComputerKeralaLatest NewsNewsIndiaMobile PhoneInternationalTechnology

സോഷ്യൽ മീഡിയയിൽ നാം ഉപയോഗിക്കുന്ന എല്ലാ ഇമോജികൾക്കും രണ്ടാമതൊരു അർത്ഥം കൂടിയുണ്ട്

സമൂഹ മാധ്യമങ്ങളിൽ നാം സ്ഥിരമായി ഇമോജികൾ ഉപയോഗിക്കാറുണ്ട്. കോപം, സ്നേഹം, സന്തോഷം, ആനന്ദം, ചിരി, ഞെട്ടൽ, വെറുപ്പ് എന്നിങ്ങനെ സർവ വികാരങ്ങളെയും ഭംഗിയായി അവതരിപ്പിക്കുന്ന ഇമോജികൾ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിങ്ങനെ സർവ സമൂഹ മാധ്യമങ്ങളിലും ലഭ്യമാണ്. എന്നാൽ നാം ഉപയോഗിക്കുന്ന എല്ലാ ഇമോജികൾക്കും രണ്ടാമതൊരു അർത്ഥം കൂടിയുണ്ട്.

Read Also : ശബരിമല തീർത്ഥാടനം : ന​ട അ​ട​യ്ക്കു​ന്ന​തു​വ​രെ എ​ല്ലാ കടകളും തു​റ​ക്കാ​ന്‍ അ​നു​മ​തി  

പാമ്പ്

യഥാർത്ഥ പാമ്പുകളല്ല മാത്രമല്ല പുറകിൽ നിന്നും കുത്തുന്നവരെ ഉദ്ദേശിച്ചും പാമ്പിന്റെ ഇമോജി ഉപയോഗിക്കാറുണ്ട്.

തലയിൽ ഇരുകൈകളും വച്ച ഇമോജി

ഓകെ എന്ന് പറയാനാണ് ഈ ഇമോജി ഉപയോഗിക്കുന്നത് എന്നാണ് ഇമോജിപീഡിയ വ്യക്തമാക്കുന്നത്. അതെ സമയം ഒരു സ്ത്രീയുടെ രതിമൂർച്ഛയെ സൂചിപ്പിക്കാനും ഈ ഇമോജി ഉപയോഗിക്കുന്നുണ്ട്.

തീ

ആരെങ്കിലും വസ്ത്രം കൊണ്ടോ, വ്യക്തിത്വം കൊണ്ടോ, സ്റ്റൈൽ കൊണ്ടോ അടിപൊളിയാണ് എന്ന് നിങ്ങൾക്ക് തോന്നിയാൽ അത് സൂചിപ്പിക്കാനാണ് തീയുടെ ഇമോജി ഉപയോഗിക്കുന്നത്.

നീരാളി

ഒരു വെർച്വൽ ആലിംഗനം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയോടെ അയക്കുന്നതിനും നീരാളിയുടെ ഇമോജിയാണ് ഉപയോഗിക്കുന്നത്.

ഡെവിൾ

ദമ്പതികളിൽ ഒരാൾ ഇന്ന് ലൈംഗീക ബന്ധത്തിന് തയ്യാറാണ് എന്ന് മറ്റൊരാൾക്ക് സൂചന നൽകാനും ഈ ഇമോജി ഉപയോഗിക്കുമത്രേ.

വഴുതന

ഒരു വ്യക്തിയുടെ സ്വകാര്യ സൃഷ്ടികളെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുമ്പോൾ വഴുതന ഇമോജി ഉപയോഗിക്കുന്നു.

ആട് 

എക്കാലത്തെയും മികച്ചത് എന്നതിനെ സൂചിപ്പിക്കുന്നതിനും ആടിന്റെ ഇമോജി ഉപയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button