Latest NewsKerala

അഴിമതിയും സ്വജനപക്ഷപാതവും മറയ്ക്കാന്‍ വിവരാവകാശ നിയമത്തിന്‍റെ വേരറുക്കുന്നത് നിങ്ങൾ: യെച്ചൂരിയോട് വി മുരളീധരൻ

മുട്ടില്‍ മരംകൊള്ള പുറത്തുകൊണ്ടുവന്ന വിവരാവകാശ രേഖകള്‍ ചട്ടപ്രകാരം നല്‍കിയ ഉദ്യോഗസ്ഥയോടുള്ള കേരളസര്‍ക്കാരിന്‍റെ സമീപനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിക്ക് എന്താണ് പറയാനുള്ളത്…?

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ അന്തസത്ത നിലനിര്‍ത്താനുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പോരാട്ടം തിരുവനന്തപുരത്തു നിന്ന് തുടങ്ങണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ . സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും മറയ്ക്കാന്‍ വിവരാവകാശ നിയമത്തിന്റെ വേരറുക്കാന്‍ ശ്രമിക്കുന്നത് താങ്കളുടെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ് എന്നും മുരളീധരൻ ആരോപിച്ചു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

വിവരാവകാശത്തെ ആര്‍ക്കാണ് ഭയം ശ്രീ സീതാറാം യച്ചൂരി…?
സര്‍ക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും മറയ്ക്കാന്‍ വിവരാവകാശ നിയമത്തിന്‍റെ വേരറുക്കാന്‍ ശ്രമിക്കുന്നത് താങ്കളുടെ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ്…

മുട്ടില്‍ മരംകൊള്ള പുറത്തുകൊണ്ടുവന്ന വിവരാവകാശ രേഖകള്‍ ചട്ടപ്രകാരം നല്‍കിയ ഉദ്യോഗസ്ഥയോടുള്ള കേരളസര്‍ക്കാരിന്‍റെ സമീപനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിക്ക് എന്താണ് പറയാനുള്ളത്…?
ഒരിക്കല്‍ നല്‍കിയ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുക എന്ന കേട്ടുകേള്‍വിയില്ലാത്ത പ്രതികാര നടപടിയോട് പാര്‍ട്ടി മൗനം പാലിക്കുന്നതെന്ത്….?

വെള്ളരിക്ക പട്ടണം മോഡല്‍ ഭരണം നടത്തുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്ത രാഷ്ട്രീയ നേതൃത്വം ആരെയാണ് ഭയപ്പെടുന്നത്…?
നാടിന്‍റെ സമ്പത്ത് കൊള്ളയടിച്ചവരെ വെളിച്ചത്തു കൊണ്ടു വന്നത് മഹാഅപരാധമാണു പോലും…!

സ്ത്രീ ശാക്തീകരണത്തിന്‍റ വക്താക്കളാണ് മികച്ച വനിതാ ഉദ്യോഗസ്ഥരെ ആത്മവീര്യം കെടുത്തി തളര്‍ത്താന്‍ ശ്രമിക്കുന്നത് എന്നത് മറ്റൊരു വൈരുധ്യം..
ഉദ്യോഗസ്ഥരെ വിരട്ടിയാല്‍ തീരുന്നതല്ല മരംകൊള്ളയ്ക്ക് ഒത്താശ ചെയ്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മേല്‍ വീണ കറയെന്ന് മനസ്സിലാക്കുക..
കാലം കണക്ക് പറയിക്കുക തന്നെ ചെയ്യും….

വിവരാവകാശ നിയമത്തിന്‍റെ അന്തസത്ത നിലനിര്‍ത്താനുള്ള സീതാറാം യച്ചൂരിയുടെ പോരാട്ടം തിരുവനന്തപുരത്തു നിന്ന് തുടങ്ങട്ടെ…!

shortlink

Related Articles

Post Your Comments

Related Articles


Back to top button