Latest NewsNewsIndia

രാജ്യത്തെ അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ലക്‌നൗ : രാജ്യത്തെ അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അലഹബാദ് ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. വെളുത്ത കോട്ടും, കറുത്ത ഗൗണും കെട്ടുമടങ്ങിയ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അശോക് പാണ്ഡെയാണ് ഹർജി നൽകിയത്.

Read Also : ജർമ്മനിയിൽ നാശം വിതച്ച് മിന്നൽ പ്രളയം : വീടുകളെല്ലാം വെള്ളത്തിനടിയിൽ , മരണസംഖ്യ ഉയരുന്നു 

അഭിഭാഷകരുടെ വസ്ത്രങ്ങൾ രാജ്യത്തെ കലാവസ്ഥയ്ക്ക് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൗൺ കെട്ടുന്ന രീതിയ്ക്ക് ക്രിസ്ത്യൻ മതവുമായി ബന്ധമുണ്ടെന്നും ഹർജിയിൽ പറയുന്നു.

അതേസമയം ഹർജിയിൽ കേന്ദ്രത്തോടും അഭിപ്രായം തേടി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആഗസ്റ്റ് 18 നകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. കോടതിയിൽ എത്തുമ്പോൾ ഗൗൺ കെട്ടണമെന്നാണ് അഭിഭാഷകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് പിൻവലിക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button