KeralaLatest NewsNews

ചിക്കന്‍വില കുതിച്ചുയരുന്നു: സംസ്ഥാനത്ത് ചിക്കന്‍ ലോബി?

സംസ്ഥാനത്ത് ചിക്കന് കൃത്രിമ ക്ഷാമം സൃഷ്​ടിച്ച്‌ വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ ഇതരസംസ്ഥാന ചിക്കന്‍ ലോബിയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

കൊല്ലം: സംസ്ഥാനത്ത് ചിക്കന്‍വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇല്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്നും കേരള ഹോട്ടല്‍ ആന്‍ഡ്​​ റസ്​റ്റോറന്‍റ്​ അസോസിയേഷന്‍ ജില്ല കമ്മിറ്റി. രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം രൂപയുടെ വര്‍ധനയാണ് ചിക്കന്റെ വിലയില്‍ ഉണ്ടായിട്ടുള്ളതെന്നും സംസ്ഥാനത്ത് ചിക്കന് കൃത്രിമ ക്ഷാമം സൃഷ്​ടിച്ച്‌ വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ ഇതരസംസ്ഥാന ചിക്കന്‍ ലോബിയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

Read Also: അഞ്ചിടങ്ങളില്‍ ഈദ്​ പീരങ്കിയൊരുക്കി ദുബായ്

കോവിഡ്​ പ്രതിസന്ധിയില്‍ ഹോട്ടല്‍ മേഖലക്ക് ചിക്കന്റെ വിലവര്‍ധന കനത്ത തിരിച്ചടിയാണെന്നും വില കൂട്ടിവില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും വിലക്കയറ്റം തടയാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ്​ ആര്‍. ചന്ദ്രശേഖരനും (മഹാലക്ഷ്മി), സെക്രട്ടറി രാജീവ് ദേവലോകവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button