KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും ഇറച്ചികോഴിവില ഉയരുന്നു

ഇറക്കുമതി കുറഞ്ഞതും കോവിഡ് കാരണം രാജ്യത്തിനകത്ത് ഉല്‍പ്പാദനം കുറച്ചതും തിരിച്ചടിയായി.

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഇറച്ചികോഴിവില ഉയരുന്നു. ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് കൂടിയത്. കോഴിത്തീറ്റയ്ക്ക് വില കുത്തനെ ഉയര്‍ന്നതാണ് കോഴിവിലയും ഉയരാന്‍ പ്രധാന കാരണം.

കോഴിക്കോട് 150 മുതല്‍ 160 രൂപ വരെയാണ് കോഴിക്ക് വില. ഇറച്ചിക്ക് 200 മുതല്‍ 220 വരെയും. ഒരു മാസം മുമ്പ് കോഴിക്ക് 120 – 135 രൂപ വരെയും ഇറച്ചിക്ക് 170 മുതല്‍ 190 വരെയുമായിരുന്നു വില. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് കോഴിവില ഉയരാന്‍ കാരണം. 15, 20 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 30 രൂപ വരെ നല്‍കണം. കോഴിത്തീറ്റയ്ക്കാകട്ടെ ചാക്കൊന്നിന് 300 രൂപയുടെ വര്‍ധനവുമുണ്ടായി.

Read Also: രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഇറക്കുമതി കുറഞ്ഞതും കോവിഡ് കാരണം രാജ്യത്തിനകത്ത് ഉല്‍പ്പാദനം കുറച്ചതും തിരിച്ചടിയായി. ഇന്ധനവില വര്‍ധനവും ബാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button