Latest NewsKeralaNews

സ്ത്രീകളുടെ സുരക്ഷ: പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി തിങ്കളാഴ്ച്ച നിലവിൽ വരും

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് പോലീസ്. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർ ലോകത്തെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നതിനായി പോലീസ് പിങ്ക് പ്രൊട്ടക്ഷൻ പദ്ധതിയ്ക്ക് രൂപം നൽകി. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബർ ലോകത്തും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസിന്റെ നടപടി. തിങ്കളാഴ്ച്ച മുതൽ ഈ സംവിധാനം നിലവിൽ വരും.

Read Also: സർക്കാർ ഉത്തരവിൽ പരാമർശമില്ല: ഞായറാഴ്ച മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ നിർണ്ണായകമായ തീരുമാനവുമായി ബെവ്കോ

പീഡനങ്ങൾ മുൻകൂട്ടി കണ്ടു തടയുന്നതിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പദ്ധതിയിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തെ വീടുകൾതോറും സഞ്ചരിച്ചു ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണു പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റു നാട്ടുകാർ എന്നിവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ച് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനം മേൽ നടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് കൈമാറും.

കെഎസ്ആർടിസി, സ്വകാര്യ ബസുകളിലും സ്‌കൂൾ, കോളജ്, മറ്റു പൊതുസ്ഥലങ്ങൾ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനം ഉണ്ടാകും. സംസ്ഥാനത്തെ 14 ജില്ലകളിലും പിങ്ക് കൺട്രോൾ റൂം പ്രവർത്തന സജ്ജമായിരിക്കും. ജനത്തിരക്കേറിയ പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോൾ ടീമും ഉണ്ടാകും. വനിതാ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെടുന്ന ബുള്ളറ്റ് പട്രോൾ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവിൽ വരുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Read Also: ‘ഹിന്ദു ദൈവങ്ങൾ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല’: ഓണ്‍ലൈന്‍ ക്ലാസിനിടെ ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവ…

shortlink

Related Articles

Post Your Comments

Related Articles


Back to top button