Latest NewsKeralaNews

ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കൂ: നിർദ്ദേശങ്ങൾ നൽകി കളക്ടർ

തിരുവനന്തപുരം: ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മലപ്പുരം ജില്ലാ കളക്ടർ. ഇവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read Also: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ആദരവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

‘ആരാധനാലയങ്ങളിൽ എത്തുന്നവർക്ക് കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതാണ്. ആരാധനാലയങ്ങളിൽ 40 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച് വരുന്ന തെറ്റായ വാർത്തകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതാണെന്നും’ അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ബലികർമ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേർ മാത്രമേ സ്ഥലത്ത് കൂടാൻ പാടുള്ളൂ. ഇവർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, വാക്സിനേഷൻ നടത്തിയവരോ ആയിരിക്കണം. ബലികർമ്മം നടത്തിയ മാംസം വീടുകളിലേക്ക് പാർസലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ടവർ നടത്തേണ്ടതാണ്.ബക്രീദിനോടനുബന്ധിച്ച് ഗൃഹ സന്ദർശനം പരമാവധി ഒഴിവാക്കേണ്ടതാണ്. 10 വയസ്സിന് താഴെയുള്ളവരും, 60 വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ നിന്ന് അനാവശ്യമായി പുറത്ത് പോകാൻ പാടില്ലെന്ന്’ കളക്ടർ നിർദ്ദേശം നൽകി.

കടകളിൽ പരമാവധി തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷൻ നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തേണ്ടതും സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുമാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Read Also: മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുന്നു, മഹേഷ് നാരായണന്റേത് രാഷ്ട്രീയ അടിമത്തം: രാഹുൽ മാങ്കൂട്ടത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button