Latest NewsNewsInternational

‘അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ തകർക്കുക’: താലിബാനിൽ ചേർന്ന പാകിസ്താനികൾക്ക് നിർദേശം

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി പാക് താലിബാൻ. അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ ലക്ഷ്യമിടാൻ താലിബാനിൽ ചേർന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്താനെതിരെയുള്ള താലിബാൻ ആക്രമണത്തെ പിന്തുണയ്ക്കാനായി പതിനായിരത്തിലധികം പാക് പൗരന്മാർ അഫ്ഗാനിസ്താനിലേക്ക് പ്രവേശിച്ചുണ്ടെന്നാണ് വിവരം.

Read Also: മരുന്നുകളും ആരോഗ്യരക്ഷാ ഉപകരണങ്ങളും തദ്ദേശീയമായി തന്നെ നിര്‍മ്മിക്കും: പി രാജീവ്

ഇന്ത്യൻ നിർമ്മിത വസ്തുവകകൾ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങൾ തകർക്കണം എന്ന നിർദ്ദേശമാണ് ഇവർക്ക് ലഭിച്ചിരിക്കുന്നതെന്നാണ് അഫ്ഗാൻ സർക്കാരിന്റെ നിരീക്ഷക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിൽ ഇന്ത്യ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സർക്കാർ മൂന്ന് ബില്യൻ ഡോളറാണ് അഫ്ഗാന്റെ പുനർ നിർമ്മാണത്തിനായി നിക്ഷേപിച്ചിരിക്കുന്നത്. ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലെ 218 കിലോമീറ്റർ റോഡിലും ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് കെട്ടിടം അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യൻ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാന്റെ വിദ്യാഭ്യാസ മേഖലയ്ക്കും ഇന്ത്യ വലിയ പിന്തുണ നൽകിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് ആറുകളിലും നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button