KeralaCinemaMollywoodLatest NewsNewsEntertainment

മാലിക്കിൽ ഇസ്ലാമോഫോബിയ ഇല്ല, ആഷിഖ് അബുവിന്റെ സിനിമക്ക് നേരെ സംഘപരിവാര്‍ എന്തൊരു ബഹളമായിരുന്നു: മാല പാർവതി

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിൽ ഇസ്ലാമോഫോബിയ കണ്ടില്ലെന്നും ഇസ്ലാമോഫോബിയ ഉണ്ടെന്നുള്ള വിവാദം ഉണ്ടാക്കി എടുക്കുന്നതാണെന്നും നടി മാല പാർവതി. മാലിക് നടന്ന സംഭവമാണെന്ന് മഹേഷ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ പാടില്ലേയെന്നും മാല പാര്‍വതി ചോദിച്ചു. മീഡിയ വണ്ണിനോടായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം.

‘മഹേഷിന് ചെയ്യാന്‍ പറ്റുന്ന, പറയാന്‍ തോന്നുന്ന രീതിയില്‍ സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്, വിമര്‍ശിക്കട്ടെ സിനിമകളുണ്ടാകട്ടെ. വിമര്‍ശനവും ചര്‍ച്ചയും നമ്മുടെ നാട്ടിലുള്ളതാണ്. അദ്ദേഹം പറയുന്നത് ഇവിടെ വര്‍ഗീയ കലാപമുണ്ടാക്കുന്നത് സര്‍ക്കാരും പൊലീസും ചേര്‍ന്നിട്ടാണ്, അല്ലാതെ മനുഷ്യര്‍ തമ്മില്‍ അങ്ങനെ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ്’, മാല പാര്‍വതി പറഞ്ഞു.

Also Read:‘വയ്യാതെയായെന്നറിഞ്ഞ് എൻ്റെ ഫോണിൽ ആദ്യം വന്ന മെസേജ്, നേരിട്ടുകണ്ടപ്പോൾ വാക്കുകൾ കിട്ടാതായി’ -അഞ്ജന

മാലിക്കിനെതിരെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. മാലിക്കിനെ കൂടാതെ, ആഷിക് അബു സംവിധാനം ചെയ്യാനിരുന്ന ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിനെതിരെയും വിമർശങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെയും നടി പ്രതികരിച്ചു. ‘നേരത്തെ ആഷിഖ് അബു ചെയ്യാനിരുന്ന സിനിമക്ക് നേരെ സംഘപരിവാര്‍ എന്തൊരു ബഹളമായിരുന്നു. സിനിമ തുടങ്ങും മുമ്പേ വിമര്‍ശനമുണ്ടായില്ലേ. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആള്‍ക്കാര്‍ക്ക് സിനിമ ചെയ്യാമല്ലോ! നിങ്ങള്‍ വിമര്‍ശിക്കൂ, ചോദ്യങ്ങള്‍ ഉന്നയിക്കൂ, പക്ഷേ സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ മാത്രം സ്വാതന്ത്ര്യമാണ്’, മാല പാർവതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button