Latest NewsNewsInternational

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്ക് കോവിഡ്

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. സാജിദ് ജാവിദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു.

Also Read: ‘ഹലോ, ഫഗത് പാസി ഉണ്ടോ? ഉണ്ടല്ലോ, അവൻ വെളുപ്പിച്ചു കൊണ്ടിരിക്കുവാ’: മാലിക്കിനെ വിമർശിച്ച് വൈറൽ കുറിപ്പ്

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്നും അതിനാല്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് അനുഭവപ്പെടുന്നതെന്നും സാജിദ് ജാവിദ് പറഞ്ഞു. ഐസൊലേഷനില്‍ പ്രവേശിച്ചെന്നും അതിനാല്‍ വര്‍ക്ക് ഫ്രം ഹോം ആണെന്നും അദ്ദേഹം അറിയിച്ചു. മാര്‍ച്ച് 17നാണ് ജാവിദ് ഓക്‌സ്ഫഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊരു ഭാഗം പേരും വാക്‌സിന്‍ എടുത്തതായും വൈറസ് ബാധ തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാജിദ് ജാവിദ് അറിയിച്ചു. അതേസമയം, ഈ വര്‍ഷം ജനുവരി മാസത്തിന് ശേഷം ആദ്യമായി ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകള്‍ അമ്പതിനായിരത്തിന് മുകളിലെത്തി. 2.75 ലക്ഷമാണ് ബ്രിട്ടനില്‍ കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി കോവിഡ് ബാധിതരുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button