Latest NewsKerala

ഏഷ്യാനെറ്റിൽ നിന്ന് രാജിവെച്ച എം .ജി.രാധാകൃഷ്ണന്‍ മാതൃഭൂമിയിലേക്കോ? അന്തിമ തീരുമാനം ഉടന്‍

ഉണ്ണി ബാലകൃഷ്ണന്റെ ചീഫ് ഓഫ് ന്യൂസ് പോസ്റ്റ്‌ ഒഴിഞ്ഞു കിടക്കുകയാണ്

തിരുവനന്തപുരം: ഏഷ്യാനെറ്റിൽ നിന്ന് രാജിവെച്ച എം.ജി രാധാകൃഷ്ണൻ മാതൃഭൂമിയിലേക്കാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. മാതൃഭൂമി ചാനലില്‍ ചീഫ് ഓഫ് ന്യൂസ് പോസ്റ്റ്‌ ഒഴിഞ്ഞു കിടക്കുകയാണ്. ഉണ്ണി ബാലകൃഷ്ണൻ ഒഴിഞ്ഞതോടെയാണ് ഈ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നത്. ഇതോടെ മുതിർന്ന മാധ്യമ പ്രവർത്തകനും പരിചയസമ്പന്നനായ എംജി രാധാകൃഷ്ണനെ മാതൃഭൂമിയിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം.

മീഡിയ വണ്‍ ചാനലിന്റെ എഡിറ്റര്‍ പദവിയൊഴിഞ്ഞ രാജീവ് ദേവരാജ് എക്‌സിക്യുട്ടീവ് എഡിറ്ററായി മാതൃഭൂമിയില്‍ ചുമതലയേറ്റിട്ടുണ്ട്. എന്നാൽ ഉണ്ണി ബാലകൃഷ്ണന്റെ ചീഫ് ഓഫ് ന്യൂസ് പോസ്റ്റ്‌ ഒഴിഞ്ഞു കിടക്കുകയാണ്. ഏഷ്യാനെറ്റ്‌ ന്യൂസില്‍ മാനേജിംഗ് എഡിറ്ററായി മനോജ്‌ കെ.ദാസ് ജോയിന്‍ ചെയ്യുന്നതിന്റെ തൊട്ടു തലേന്ന് തന്നെ കളം ഒഴിഞ്ഞ എംജി രാധാകൃഷ്ണൻ ഇപ്പോള്‍ മാതൃഭൂമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് എന്നാണ് സംസാരം. നിലവില്‍ ഈ പ്രശ്നങ്ങള്‍ ഇപ്പോള്‍ ചാര്‍ജ് എടുത്ത രാജീവ് ദേവരാജന്റെ തോളിലാണ്.

ഇതെല്ലാം പൂര്‍ണമായി പരിഹരിക്കണമെങ്കില്‍ ഒരു എഡിറ്റര്‍ വേണം എന്ന അഭിപ്രായം ശക്തമാണ്. ഈ പോസ്റ്റിലേക്ക് ഏറ്റവും അനുയോജ്യന്‍ എന്ന രീതിയിലാണ് എംജിആര്‍ പരിഗണിക്കപ്പെടുന്നത്. ജനം മാതൃഭൂമിക്കും മുകളിൽ വന്നതും റേറ്റിങ്ങിന്റെ കാര്യത്തിൽ ചാനലിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button