KeralaLatest NewsNews

കേരളത്തില്‍ എവിടെ മാധ്യമസ്വാതന്ത്ര്യം? ചര്‍ച്ചയായി സന്ദീപിന്റെ കുറിപ്പ്

കേരളത്തില്‍ എവിടെ മാധ്യമസ്വാതന്ത്ര്യം? പിണറായിയുടെ മാധ്യമവേട്ടയ്ക്ക് ഇരയായവരില്‍ ഏഷ്യാനെറ്റ്, മാതൃഭൂമി,മറുനാടന്‍ ഇങ്ങനെ നീളുന്നു ലിസ്റ്റ്.. ഒടുവില്‍ കുറ്റം ചാര്‍ത്തുന്നത് മോദിക്ക് എതിരെ: ചര്‍ച്ചയായി സന്ദീപിന്റെ കുറിപ്പ്

പാലക്കാട്: തിരുവനന്തപുരം: എറണാകുളം മഹാരാജാസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ വ്യാജ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അഖില നന്ദകുമാറിന് എതിരെ കേസ് എടുത്തതിന് എതിരെ പ്രതികരിച്ച് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു നേരെയുള്ള പിണറായി സര്‍ക്കാരിന്റെ കടന്നുകയറ്റത്തെ കുറിച്ച് എഴുതിയത്.

Read Also: 15കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘കണ്ണൂരില്‍ ഏഷ്യാനെറ്റിനെതിരെ കേസ്, ചര്‍ച്ചയിലെ പരാമര്‍ശത്തിന് വിനുവിനെതിരെ കേസ് , ട്രെയിന്‍ സ്ഫോടനക്കേസ് പ്രതിയെ കൊണ്ട് വരുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതിന് മാതൃഭൂമിക്കെതിരെ കേസ്, മറുനാടന്‍ മലയാളിക്കെതിരെ സംഘടിതമായ കേസുകള്‍ , ഇപ്പോള്‍ കുട്ടി സഖാവിന്റെ കള്ളത്തരം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ലേഖികക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ്. ബംഗാളില്‍ മമത മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതും തമിഴ് നാട്ടില്‍ സ്റ്റാലിന്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നതും പിണറായി മാധ്യമവേട്ട നടത്തുന്നതുമെല്ലാം ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യം അളക്കുന്ന കണക്ക് പുസ്തകങ്ങളില്‍ രേഖപ്പെടുത്തും . ഒടുവില്‍ കുറ്റം മോദിക്കും’.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button