Latest NewsKeralaNews

പ്രമുഖ വ്യാപാരികളെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

കോഴിക്കോട് നഗരത്തിലുള്ളവര്‍ക്കും കത്തയച്ചവവരുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് നഗരത്തിലും മാലാപ്പറമ്പിലും പരിശോധന നടത്തിയത്.

കോഴിക്കോട്:  സംസ്ഥാനത്തെ പ്രമുഖ വ്യവസായികളെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരിൽ വന്ന കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു . പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് കത്തിലെ ഭീഷണി. പരാതിയെ തുടര്‍ന്ന് നഗരത്തിലും മാലാപ്പറമ്പിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. മലബാര്‍ ഗോള്‍ഡ്, പാരിസണ്‍സ്, നാഥ് കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ ഉടമകൾക്കാണ് മാവോയിസ്റ്റുകളുടെ കത്ത് വന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നാണ് പെലീസിന്‍റെ പ്രാഥമിക നിഗമനം. മുമ്പും ഇയാൾ പലർക്കും ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.

എന്നാൽ വ്യവസായികൾക്ക് കത്തയച്ചയാള്‍ വയനാട്ടുകാരനാണെന്ന് അറിഞ്ഞതോടെ അന്വേഷണം വയനാട്ടിലേക്ക് നീണ്ടു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കത്ത് പോസ്റ്റ് ചെയ്ത ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോഴിക്കോട് നഗരത്തിലുള്ളവര്‍ക്കും കത്തയച്ചവവരുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് നഗരത്തിലും മാലാപ്പറമ്പിലും പരിശോധന നടത്തിയത്.

Read Also: കോവിഡ് വാക്‌സിനേഷന്‍: ജോ ബൈഡനും ഫേസ്ബുക്കും തമ്മില്‍ വാക്‌പോര്

മാലാപ്പറമ്പില്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ ഓഫീസിലാണ് തിരച്ചില്‍ നടന്നത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട്ടെ വ്യവസായികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button