Latest NewsKeralaNattuvarthaNewsIndia

സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം കോർപ്പറേഷൻ: സാക്ഷരത മിഷൻ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സ്ഥലം കയ്യേറി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സർക്കാരിനെതിരെ വിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ. പേ​ട്ട​യി​ല്‍ സാക്ഷരത മിഷൻ ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​ത​ത് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ല്‍ സ്ഥ​ലം കൈ​യേ​റി​യെ​ന്നാണ് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പറേഷന്റെ കണ്ടെത്തൽ.

Also Read:ബം​ഗ​ളൂ​രുവില്‍ കോടികളുടെ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സ്വ​ദേ​ശികൾ അറസ്റ്റില്‍

ഒ​രു ഏ​ക്ക​ര്‍ 40 സെന്‍റ് സ്ഥ​ല​ത്തി​ല്‍ 16 സെന്‍റി​ല്‍ ആ​സ്ഥാ​ന മ​ന്ദി​രം നി​ര്‍​മി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ സാ​ക്ഷ​ര​ത മി​ഷ​ന് ന​ല്‍​കി​യ​ത്. പക്ഷെ 43 സെന്‍റ് കൈ​യേ​റി കെ​ട്ടി​ടം നി​ര്‍​മി​ച്ചു​വെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ‍ന്റെ വാദം. കെ​ട്ടി​ട​നി​ര്‍​മാ​ണത്തിന്റെ കാ​ര്യ​ത്തി​ലും ഗു​രു​ത​ര ക്ര​മ​ക്കേ​ടാ​ണ് സാ​ക്ഷ​ര​ത മി​ഷ​ന്‍ ന​ട​ത്തി​യ​തെന്ന് കോർപ്പറേഷൻ ആരോപിക്കുന്നു.

16 സെന്‍റ് സ്ഥ​ല​ത്ത് 7000 ച​തു​ര​ശ്ര അ​ടി കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നാ​ണ് സ​ര്‍​ക്കാ​റി​ല്‍ നി​ന്നു​ള്ള അ​നു​മ​തി. എ​ന്നാ​ല്‍ ഇ​ത് ലം​ഘി​ച്ച്‌​ സാ​ക്ഷ​ര​ത മി​ഷ​ന്‍ പ​ണി​ക​ഴി​പ്പി​ച്ച​ത് 13654 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​മാ​ണെന്ന് കോർപ്പറേഷൻ ആരോപിക്കുന്നു. കെട്ടിട നിർമ്മാണം തുടങ്ങിയത് പോലും കോർപ്പറേഷനിൽ നിന്നും അനുമതി വാങ്ങാതെയാണ് കെ​ട്ടി​ട​നി​ര്‍​മാ​ണം തു​ട​ങ്ങി​യ​തെന്നും ആരോപണത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button