CinemaLatest NewsBollywoodNewsIndiaEntertainment

അശ്ലീല സിനിമകള്‍ നിര്‍മിച്ച് മൊബൈല്‍ ആപ്പുകൾ വഴി പ്രചരിപ്പിച്ചു : ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ : അശ്ലീല സിനിമകള്‍ നിര്‍മിച്ച് മൊബൈല്‍ ആപ്പുകൾ വഴി പ്രചരിപ്പിച്ചതിന് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. ഇന്നലെ രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്.

Read Also : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നൂറ് കോടി വായ്പാ തട്ടിപ്പ് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി  

ഫെബ്രുവരിയിൽ മുംബൈ പൊലീസ് അശ്ലീല ചിത്രം നിർമ്മിക്കുന്ന റാക്കറ്റിനെ പിടികൂടിയിരുന്നു. ഫെബ്രുവരിയിലാണ് കുന്ദ്രയ്‍ക്ക് എതിരെയും കേസ് ഫയൽ ചെയ്‍തത്. അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്‍ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button