Latest NewsNewsInternational

താലിബാന്റെ ഭീഷണിയിൽ കഴിയുന്നത് 150 ഓളം സിഖുകാരും ഹിന്ദുക്കളും: അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യണമെന്ന് സമുദായങ്ങൾ

അഫ്‌ഗാനിൽ താലിബാൻ ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അഫ്‌ഗാനിലുള്ള ദുർബലരായ മതന്യൂനപക്ഷങ്ങൾക്ക് കാനഡയിൽ അഭയം തേടാൻ അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

അമൃത്സർ: അഫ്‌ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും എത്രയും പെട്ടന്ന് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിഖ്, ഹിന്ദു സമുദായങ്ങൾ രംഗത്ത്. വൈകുന്നതിന് മുമ്പ് തന്നെ ഒഴിപ്പിക്കണമെന്ന് അഫ്ഗാൻ സിഖ്, ഹിന്ദു സമുദായങ്ങൾ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. 150 ഓളം സിഖുകാരും ഹിന്ദുക്കളും കാബൂളിൽ നിരന്തരം താലിബാൻ ഭീഷണിയിൽ കഴിയുകയാണ്. കാബൂളിലെ ഗുരുദ്വാര കർതേ പർവാൻ പ്രസിഡന്റ് ഗുർനം സിംഗ് ആണ് ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

‘അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. കനേഡിയൻ‌മാരുമായി ചേർന്ന് പ്രവർത്തിച്ച അഫ്ഗാൻ വ്യക്തികളെ ഭീഷണിപ്പെടുത്തുകയും അവരുടെ ജീവൻ തന്നെ ആപത്തിലായിരിക്കുകയുമാണ്. റോയിട്ടേഴ്‌സ് പത്രപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിക്ക് അഫ്ഗാൻ ജനതയുടെ ദുരിതകഥകൾ പങ്കുവെക്കാൻ തന്നാലാവുന്നതെല്ലാം ചെയ്തു. അഫ്ഗാനിസ്ഥാനിലെ ദുർബലരായ ജനങ്ങൾക്ക് സുരക്ഷയ്ക്കായി ഒരു മാർഗം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്’, ഗുർനം സിംഗ് പറഞ്ഞു.

Also Read:ന്യായ വിലയ്ക്ക് ചിക്കൻ: മുഖ്യമന്ത്രിയുടെ കേരള ചിക്കന്‍ പദ്ധതി ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം

തീവ്രവാദ ഗ്രൂപ്പുകളുടെ ദീർഘകാല ലക്ഷ്യങ്ങളായിരുന്ന സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങൾ അടക്കമുള്ളവരാണ് സഹായം അഭ്യർത്ഥിച്ച് രംഗത്ത് വന്നിരിക്കുന്നത്. 2020 മാർച്ചിൽ കാബൂളിൽ ഗുരുദ്വാര ശ്രീ ഗുരു ഹർ റായ് സാഹിബിന് നേരെയുണ്ടായ ചാവേർ ആക്രമണത്തെത്തുടർന്ന് നൂറുകണക്കിന് സിഖുകാരും ഹിന്ദുക്കളും അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തിരുന്നു. അഫ്‌ഗാനിൽ താലിബാൻ ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അഫ്‌ഗാനിലുള്ള ദുർബലരായ മതന്യൂനപക്ഷങ്ങൾക്ക് കാനഡയിൽ അഭയം തേടാൻ അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

‘ഇപ്പോൾ ഞങ്ങൾ കാബൂളിലാണ് താമസിക്കുന്നത്, സുരക്ഷിതരാണ്, എന്നാൽ എത്ര കാലം ഞങ്ങൾ സുരക്ഷിതരായി തുടരും എന്നത് ഉറപ്പില്ല. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് പോലും ആർക്കും അറിയില്ല. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല, കാരണം അവർക്ക് സാമ്പത്തിക സുരക്ഷയില്ല. കുറച്ച് മാസങ്ങൾ ഇന്ത്യയിൽ താമസിച്ച ശേഷം, എന്റെ 14 വയസ്സുള്ള മകൾ അശ്മിത് കുമാർ ഓക്സിജൻ നഷ്ടപ്പെട്ടതിനെ തുടർന്ന് കൊറോണ വൈറസ് ബാധിച്ച് മരിച്ചു, ഞാൻ കാബൂളിലേക്ക് മടങ്ങി’, സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button