Latest NewsKeralaNews

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നൂറ് കോടി വായ്പാ തട്ടിപ്പ് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി

സിപിഎം നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറ് കോടി രൂപയുടെ വായ്പാ തട്ടിപ്പില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്

തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നൂറ് കോടി വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പൽ കമ്മിറ്റി.

Read Also : നരസിംഹ മൂർത്തീ മന്ത്രം ജപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ  

സിപിഎം നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നൂറ് കോടി രൂപയുടെ വായ്പാ തട്ടിപ്പില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരേ ആധാരം പണയംവെച്ച് ഇരട്ടവായ്പ്പ തരപ്പെടുത്തിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് അതിഭീമമായ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും മുന്‍ ജീവനക്കാര്‍ക്കെതിരേയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന് ബിജെപി പരാതി നല്‍കിയത്.

പണം നിക്ഷേപിച്ചവർ തിരികെ ലഭിക്കാൻ പുലർച്ചെ മുതൽ ബാങ്കിനു മുന്നിൽ വരി നിൽക്കുകയാണ്. നിക്ഷേപം തിരിച്ചു കിട്ടാത്തതിന്റെ പേരിൽ നിരന്തരം പ്രശ്‌നങ്ങളുമുണ്ട്. സഹകരണ ബാങ്കിന്റെ പ്രവർത്തനം പൂർണമായും ഭരണസമിതിക്ക് വിധേയമായതിനാൽ ഭരണസമിതി അംഗങ്ങളെയും ഗൂഢാലോചനയിൽ പങ്കുള്ള സിപിഎം നേതാക്കളേയും കൂടി പ്രതി ചേർക്കണമെന്നും കേന്ദ്ര സഹകരണ മന്ത്രിക്ക് നൽകിയ പരാതിയിൽ ബിജെപി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button