Latest NewsNewsInternational

ബാലപീഡനം: പ്രീമിയര്‍ ലീഗിലെ പ്രമുഖ താരം അറസ്റ്റില്‍

ലണ്ടന്‍: പ്രമുഖ പ്രീമിയര്‍ ലീഗ് താരം ബാലപീഡനത്തിന് അറസ്റ്റില്‍. എവര്‍ട്ടണ്‍ എഫ്.സിയുടെ താരമാണ് അറസ്റ്റിലായത്. എന്നാല്‍, ആരാണ് അറസ്റ്റിലായതെന്ന വിവരം ക്ലബ്ബോ അന്വേഷണ ഉദ്യോഗസ്ഥരോ പുറത്തുവിട്ടിട്ടില്ല.

Also Read: വിദഗ്ധരുടെ അഭിപ്രായം മാനിക്കാതെ ഇളവ് നൽകിയ പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി : വി മുരളീധരൻ

ചോദ്യം ചെയ്യലിന് ശേഷം താരത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായത് ഫസ്റ്റ് ടീമില്‍ കളിക്കുന്ന താരമാണെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. താരത്തെ അന്വേഷണ വിധേയമായി ടീമില്‍ നിന്ന് പുറത്താക്കിയെന്നും സംഭവവുമായി ബന്ധപ്പെട്ട് തുടര്‍ന്നുള്ള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ക്ലബ്ബ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേസില്‍ അതിസമ്പന്നനായ പ്രീമിയര്‍ ലീഗ് താരമാണ് അറസ്റ്റിലായതെന്നും 31കാരനായ താരം ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണെന്നും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button