NattuvarthaLatest NewsKeralaIndiaNews

ബിജെപിക്കെതിരെ വ്യാജ വാർത്തയുമായി രാഹുൽ മാങ്കൂട്ടത്തിൽ, വിവാദമായതോടെ പോസ്റ്റിൽ തിരുത്ത്

പാലക്കാട്: യുവമോർച്ചയുടെ വനിതാ നേതാവിനെ സംസ്ഥാന ഭാരവാഹി ജി. പത്മാകരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജെപിയെ അനാവശ്യമായി വലിച്ചിഴച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ശക്തമാകുന്നു. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എൻ സി പി പ്രവർത്തകനെ ‘ബിജെപി’ക്കാരൻ ആക്കിയായിരുന്നു രാഹുൽ തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ, കമന്റ് ബോക്സിൽ വിമർശനം ഉയർന്നതോടെ രാഹുൽ പോസ്റ്റിൽ തിരുത്ത് വരുത്തി. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ബിജെപി പ്രവർത്തകനാണെന്ന രീതിയിലായിരുന്നു രാഹുലിന്റെ പോസ്റ്റ്.

യുവ മോർച്ച വനിതാ നേതാവ് ആയ പരാതിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്‍സിപി സംസ്ഥാന ഭാരവാഹി ജി. പത്മാകരനാണെന്നിരിക്കെ ബിജെപിയെ കരിവാരി തേയ്ക്കാൻ മനഃപൂർവ്വം സംഭവത്തിലേക്ക് ബിജെപിയെ വലിച്ചിഴച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. ‘പാലത്തായിലെ പീഡനം തൊട്ട് എത്ര കേസുകളിലാണ് ബിജെപി പ്രതിയാകുമ്പോൾ പിണറായി സർക്കാരിൻ്റെ ഭാഗമായവരുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുന്നത്?’ എന്നും രാഹുൽ പോസ്റ്റിലൂടെ ചോദിച്ചിരുന്നു. എഡിറ്റ് ചെയ്ത പോസ്റ്റിൽ നിന്നും ഈ പരാമർശവും രാഹുൽ ഡിലീറ്റ് ചെയ്തിട്ടുണ്ട്. രാഹുലിനു അബന്ധം സംഭവിച്ചതാകാമെന്നാണ് കോൺഗ്രസ് അണികളുടെ ന്യായീകരണം.

Also Read:ബക്രീദ് ഇളവ്: സുപ്രീം കോടതി നിർദേശം പിണറായി സർക്കാരിനേറ്റ പ്രഹരമെന്ന് കെ സുരേന്ദ്രൻ

പീഡനക്കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിച്ചുവെന്ന യുവതിയുടെയും പിതാവിന്റെയും ആരോപണത്തിന് പിന്നാലെ മന്ത്രിയെ വിമർശിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിലാണ് രാഹുൽ ബിജെപിയെ വലിച്ചിട്ടത്. അബന്ധം മനസിലായതോടെ രാഹുൽ ഇത് തിരുത്തുകയും ചെയ്തു. എങ്കിലും ആദ്യ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളായ പരാതിക്കാരി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി. മകളുടെ കൈയ്യിൽ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെന്നും മന്ത്രി ഇടപെട്ടതുകൊണ്ടാണ് തങ്ങൾക്ക് നീതി ലഭിക്കാത്തതെന്നും പരാതിക്കാരിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button