COVID 19Latest NewsKeralaNewsIndia

സമ്മർദത്തിന് വഴങ്ങി കോവിഡ് ഇളവുകൾ നൽകിയത് ദയനീയം: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി: കോവിഡ് കേസുകളിൽ കുറവ് ഇല്ലാതിരിക്കുമ്പോഴും സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതി. കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവുകൾ ഭീതിപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു. സമ്മർദത്തിന് വഴങ്ങി കോവിഡ് ഇളവുകൾ നൽകിയത് ദയനീയം ആണെന്ന് സുപ്രീം കോടതി. ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കോടതി സർക്കാരിന് നൽകുന്നത്.

അതേസമയം, കേരളത്തിൽ ലോക്ഡൗൺ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്താനൊരുങ്ങി സർക്കാർ. വാരാന്ത്യ ലോക്ഡൗൺ അടക്കമുള്ളത് പിൻവലിക്കാൻ ഒരുങ്ങുമ്പോഴാണ് സംസ്ഥാന സർക്കാറിനെ വിമർശിച്ച് സുപ്രീം കോടതി രംഗത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയം. നിയന്ത്രണങ്ങൾ മൈക്രോ കണ്ടെയിന്‍മെന്‍റ് സോൺ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനും സർക്കാർ ആലോചനയുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button