Latest NewsNewsIndia

പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് കോടിക്കണക്കിന് പ്രേക്ഷകർ: ഇതുവരെ ലഭിച്ചത്31 കോടി രൂപയുടെ വരുമാനമെന്ന് കേന്ദ്രസർക്കാർ

എഐആർ നെറ്റ്‌വർക്ക് വഴി 23 ഭാഷകളിലും, 29 മൊഴികളിലും പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്

ന്യൂഡൽഹി : മൻകി ബാത്തിലൂടെ ആറ് വർഷം കൊണ്ട് ലഭിച്ചത് 31 കോടിയുടെ വരുമാനമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014 ൽ പരിപാടി ആരംഭിച്ചപ്പോൾ മുതൽ ലഭിച്ച വരുമാനത്തിന്റെ കണക്കാണ് ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രതിമാസ റേഡിയോ പരിപാടിയാണ് മൻ കി ബാത്ത്. ഇതിന്റെ നിർമ്മാണത്തിനായി സർക്കാരിന് പണം ചിലവാക്കേണ്ടിവരുന്നില്ല. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയുടെ പ്രാദേശിക ചാനലുകൾ വഴിയാണ് പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. 78 എപ്പിസോഡുകൾ ഇതുവരെ സംപ്രേക്ഷണം ചെയ്തു. സോഷ്യൽമീഡിയയിലൂടെയും പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. തത്സമയ സംപ്രേക്ഷണത്തിന് ശേഷം പരിപാടി വിവിധ ഭാഷകളിൽ തർജ്ജമ ചെയ്തും ആളുകളിലേക്ക് എത്തിക്കുന്നുണ്ടെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി.

Read Also  :  സുപ്രീം കോടതി വടിയെടുത്തു, സർക്കാർ തീരുമാനം മാറ്റി: വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവില്ല

എഐആർ നെറ്റ്‌വർക്ക് വഴി 23 ഭാഷകളിലും, 29 മൊഴികളിലും പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മൻ കി ബാത്തിന്റെ തുടക്കത്തിൽ ആറ് കോടി ജനങ്ങളാണ് പരിപാടി കണ്ടുകൊണ്ടിരുന്നത്. എന്നാൽ 2018-2020 കാലഘട്ടത്തിൽ ഇത് 14.35 കോടിയായി ഉയർന്നു. 2020-21 സാമ്പത്തിക വർഷം വരെ 30,80,91,225 രൂപയാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button