COVID 19Latest NewsNewsIndia

കോവിഡ് വാക്സിനേഷൻ എല്ലാവരെയും ബാഹുബലിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : കോവിഡ്​ വാക്​സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും വാക്സിനേഷൻ എല്ലാവരെയും ബാഹുബലിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്‍റ്​ വര്‍ഷകാല സമ്മേളനത്തിന്​ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുന്നതിന്​ പുറമെ എല്ലാവരും മറ്റു മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

‘വാക്​സിന്‍ നിങ്ങളുടെ ‘ബാഹു'(കൈയുടെ മേല്‍ഭാഗം)വില്‍ നല്‍കും. അവ സ്വീകരിച്ചവര്‍ ബാഹുബലിയാകും’ -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘രാജ്യത്ത്​ കോവിഡിന്​ എതിരായ പോരാട്ടത്തില്‍ 40 കോടി പേര്‍ ബാഹുബലിയായി. അത്​ ഇനിയും മുന്നോട്ടുകൊണ്ടുപോകണം. മഹാമാരി ലോകത്തെ മുഴുവന്‍ കീഴടക്കിയിരുന്നു. അതിനാല്‍ പാര്‍ലമെന്‍റില്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ നടത്തണം’ – മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button