KeralaLatest NewsNews

പ്രധാനമന്ത്രിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍ പങ്കുവച്ച പോസ്റ്റിന് സൈബര്‍ ആക്രമണം

മോദിക്ക് സിനിമയില്‍ അവസരം നല്‍കണമെന്ന് കമന്റ്

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പങ്കുവച്ച പോസ്റ്റിന് എതിരെ സൈബര്‍ ആക്രമണം. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രത്തിന് താഴെയാണ് സൈബര്‍ പോരാളികളുടെ കമന്റുകള്‍ വന്നിരിക്കുന്നത്.

Read Also : മഅദനിയുടെ മോചനം ആവശ്യപ്പെട്ട് ബസ് കത്തിക്കല്‍: പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും

പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇന്ത്യയിലെ മികച്ച നടനായ പ്രധാനമന്ത്രിയുടെ കഴിവ് തിരിച്ചറിയണമെന്നും സിനിമയില്‍ അവസരം നല്‍കണം എന്നാണ് ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമന്റ്. പെട്രോള്‍ വില ഓര്‍ക്കുമ്പോള്‍ സാറിന്റെ ഫിലിമിലെ ഒരു ഡയലോഗ് ആണ് ഓര്‍മ വരുന്നത്, ജീവിക്കാന്‍ ചെറിയൊരു മോഹം തോന്നുന്നു.. സാറ് വിചാരിച്ചാല്‍ എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ ? ഇല്ലാലേ.’ എന്നാണ് മറ്റൊരു കമന്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button