Latest NewsIndiaNewsEntertainment

രാജ് കുന്ദ്രക്കെതിരെ പരാതി നൽകിയവരിൽ ഈ പ്രമുഖ നടിയും

മുംബൈ: അശ്ലീല സിനിമകൾ നിർമ്മിച്ച് മൊബൈൽ ആപ്പുകൾ വഴി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്കെതിരേ മൊഴി നൽകിയവരിൽ ബോളിവുഡ് നടി പൂനം പാണ്ഡെയും. അഡൽട്ട് ചിത്രനിർമാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ ആംസ്പ്രൈം മീഡിയുമായി പൂനം കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കരാർ കാലാവധി അവസാനിച്ചതിന് ശേഷവും തന്റെ വീഡിയോകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം പൂനം പാണ്ഡെ രാജ് കുന്ദ്രക്കെതിരെ പരാതി നൽകിയിരുന്നു.

Read Also: സമരവേദി മാറ്റാനൊരുങ്ങി കർഷകർ: സമര വേദി ഇനി ജന്തർമന്തറിലേക്ക്

അതേസമയം രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് ഒന്നു പറയാനില്ലെന്നാണ് താരത്തിന്റെ പ്രതികരണം. തന്റെ ഹൃദയം ശിൽപ്പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണെന്നും താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ലെന്നും പൂനം പാണ്ഡെ വ്യക്തമാക്കി. രാജ് കുന്ദ്രയ്ക്ക് ലണ്ടനിൽ രജിസ്റ്റർ ചെയ്ത ഒരു നിർമാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങൾ നിർമിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളും ഇതിന് തെളിവാണെന്ന് പോലീസ് വ്യക്തമാക്കി. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളിൽ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.

ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകൾക്കെതിരെയുള്ള പരാതിയിൽ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് രാജ് കുന്ദ്രക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണം : ആശംസകൾ നേർന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button