KeralaLatest NewsNews

ലോക്ഡൗണിനു പകരം രാത്രിയും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിക്കൂടേ എന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

ലോക്ഡൗണ്‍ ഇനി സാധാരണക്കാര്‍ക്ക് താങ്ങാനാകില്ല, കടകള്‍ രാത്രി 12 വരെ തുറന്നാല്‍ തിരക്കൊഴിവാക്കാനും അകലം പാലിക്കാനും കഴിയും

കൊച്ചി : ലോക്ക്ഡൗണ്‍ ഇനി സാധാരണക്കാര്‍ക്ക് താങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ഇളവുകളെ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് അദ്ദേഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അതിന് രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ അധികം തിരക്കുണ്ടാകില്ലെന്ന് വിനോദ് പറയുന്നു. അതുപോലെ അകലം പാലിക്കാനും എളുപ്പമാവും. രാത്രികള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ക്യു നിര്‍ത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ പറ്റില്ലേ എന്നും വിനോദ് ചോദിക്കുന്നു. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

Read Also : പീഡനക്കേസ് ഒതുക്കിതീർക്കാൻ ശ്രമം: പീഡിപ്പിക്കാൻ ശ്രമിച്ച എൻസിപി നേതാവിനെ ബിജെപിക്കാരനാക്കി രാഹുൽ മാങ്കൂട്ടത്തിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

‘കൂടുതല്‍ സമയം കടകള്‍ തുറക്കട്ടെ. രാത്രി 12 വരെ ഷോപ്പ് തുറന്നാല്‍ തിരക്കില്ലാത്ത, അകലം പാലിക്കാന്‍ എളുപ്പമാവും. ബസുകള്‍ കൂടുതല്‍ ട്രിപ്പുകളും, രാത്രികളും ഓടണം. രാത്രികള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ക്യു നിര്‍ത്തി തിരക്ക് കൂട്ടുന്നത് ഒഴിവാക്കാന്‍ പറ്റില്ലേ. രണ്ടു ഷിഫ്റ്റായി തിരിച്ചാല്‍ എല്ലാവര്‍ക്കും ജോലിയുമാവില്ലേ. ഇനി അടച്ചു പൂട്ടരുത്. പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ്.’ വിനോദ് ഗുരുവായൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button